
ഒരുപാട് പോരായ്മകളോട് കൂടി തന്നെ ഒരു കവിത കൂടി പോസ്റ്റ് ചെയ്യുന്നു .തെറ്റുകള്‍ തിരുത്തി തരുമെന്ന പ്രതീക്ഷയോടെ ........
മനുഷ്യനെ പോലെയാണ്
നിഴലുകളും .....
യുവത്വത്തില്‍ ആഞ്ഞു നടക്കും
പിന്നെ ,
ഒപ്പമെത്താന്‍ കിതക്കും
ഒടുവില്‍
പിന്നിലെക്കായി മറയും
(ശവ ഘോഷയാത്രയിലെ ഭാര്യയെ പോലെ )
നിഴലി നെ കുറിച്ച് പറഞ്ഞപ്പോള്‍
അവള്‍ ചൊടിച്ചു ,
പിന്നെന്താ ഞാനും
കുഴിയിലേക്ക് ഇറങ്ങി വരണോ ?
അരുതെന്ന് പറഞ്ഞില്ല
അരുതാത്തത് പറയേണ്ടതില്ലല്ലോ ?
നമ്മുടെ നിഴലുകള്‍കെങ്കിലും
ചേര്‍ന്നു നില്‍ക്കാനാവുമോ ?
ആ നട്ടുച്ചയിലുമുണ്ടാകും
ഒരുവന്‍റെ വിലാപം
ഇത് ഞാന്‍ .........ഇതെന്‍റെ നിഴല്‍
അനസ് അബ്ദുള്‍ഹക്കീം
Featured in 23-04-09 on Koottam
2 comments:
ഈരാറ്റുപേട്ടയില്‍നിന്ന് കവിതയോ? അനുഭവച്ചൂടില്‍നിന്നാണിത്.
ചൂടുമാത്രമല്ല, ചൂട്ടുവെളിച്ചവും കവിതയിലുണ്ട്.
ഈരാറ്റുപേട്ടയില്‍ വരുമ്പോള്‍ തമ്മില്‍ കാണണം. josantony.blogspot വായിച്ച് എന്നെ കൂടുതല്‍ അറിയുക
Post a Comment