Thursday, September 9, 2010

റൂമിലെ ഇഫ്താര്‍ .......

ഒരു പ്രവാസിയുടെ ഇഫ്താര്‍ എന്നാല്‍ ... സഹമുറിയന്‍മാരെ എല്ലാം ഒരുമിച്ചു കാണാനുള്ള അവസരം എന്നതിലുപരി ഒരു പകരം വീട്ടലാണ് .... ഒരു പ്രതികാരമാണ്.. നാടും  വീടും  ഉപേക്ഷിച്ച് മരുഭു താണ്ടിയപ്പോള്‍ പിന്നില്‍ ബാക്കിയായ നനുത്ത ഗ്രഹാത്വര  സ്വപ്നങ്ങള്‍  തിരിച്ചു പിടിക്കാന്‍ വെമ്പുന്നവന്റെ തിരിച്ചറിയപ്പെടാതെ പോയ പ്രതികാരം....



Wednesday, September 8, 2010

മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാനദിക്കരയില്‍.......

ദുബായ്‌ അല്‍ വാസല്‍ ഹോസ്പിറ്റല്‍ പരിസരത്തെ ഒരു മരം ... ഇന്നത്തെ ദുബായിയുടെ ഒരു പരിഛെദം പോലെ തോന്നിയെനിക്ക് ഇത് കണ്ടപ്പോള്‍ ...

വെള്ളപ്പൊക്കം ഇന്‍ ദുബായ്‌....

കഴിഞ്ഞ മഴക്കാലത്ത് ദുബായി കരാമയില്‍ വെള്ളം
കയറിയപ്പോള്‍ ...എന്‍റെ റൂമില്‍ നിന്നും എടുത്ത മൊബയില്‍ ഫോട്ടോ....

Friday, June 18, 2010

ഇത് ഞാന്‍ .........ഇതെന്‍റെ നിഴല്‍




ഒരുപാട് പോരായ്മകളോട് കൂടി തന്നെ ഒരു കവിത കൂടി പോസ്റ്റ് ചെയ്യുന്നു .തെറ്റുകള്‍ തിരുത്തി തരുമെന്ന പ്രതീക്ഷയോടെ ........

മനുഷ്യനെ പോലെയാണ്
നിഴലുകളും .....
യുവത്വത്തില്‍ ആഞ്ഞു നടക്കും
പിന്നെ ,
ഒപ്പമെത്താന്‍ കിതക്കും
ഒടുവില്‍
പിന്നിലെക്കായി മറയും
(ശവ ഘോഷയാത്രയിലെ ഭാര്യയെ പോലെ )
നിഴലി നെ കുറിച്ച് പറഞ്ഞപ്പോള്‍
അവള്‍ ചൊടിച്ചു ,
പിന്നെന്താ ഞാനും
കുഴിയിലേക്ക് ഇറങ്ങി വരണോ ?
അരുതെന്ന് പറഞ്ഞില്ല
അരുതാത്തത് പറയേണ്ടതില്ലല്ലോ ?
നമ്മുടെ നിഴലുകള്‍കെങ്കിലും
ചേര്‍ന്നു നില്‍ക്കാനാവുമോ ?
ആ നട്ടുച്ചയിലുമുണ്ടാകും
ഒരുവന്‍റെ വിലാപം
ഇത് ഞാന്‍ .........ഇതെന്‍റെ നിഴല്‍


അനസ് അബ്ദുള്‍ഹക്കീം
Featured in 23-04-09 on Koottam

..........മിസ് കോള്‍ ...................



ഇതൊരു എളിയ ശ്രമം ആണ് ... ഒരു പ്രവാസിക്ക് വീടിനും വീട്ടുകാരോടും ഉള്ള മനോഭാവവും വീട്ടുകാര്‍ക്ക് അവനോടുള്ള മനോഭാവവും ആണ് ഞാന്‍ വിഷയമാക്കാന്‍ ശ്രമിച്ചിട്ടുള്ളത് ....തെറ്റുകള്‍ തിരുത്തി തരണം ..


ഞാന്‍ പറഞ്ഞു ......
ഒരു മിസ് കോള്‍ ചെയ്‌താല്‍
നീയറിയണം
എനിക്കിവിടെ സുഖമെന്ന് ,
രണ്ടായാല്‍ ....
എന്തോ ഒരു ചെറിയ അസുഖമെന്നും

എത്ര വയ്യെങ്കിലും
ഞാനൊരു മിസ്‌ കോളെ ചെയ്യൂ ....
എന്തിനാ വെറുതെ ....

അവളും ഒരു മിസ്‌ കോള്‍
കണക്കു എന്നോട് പറഞ്ഞു ...
ഒരു മിസ്‌ കോളില്‍
ഞാന്‍ അയച്ച പൈസ കഴിഞ്ഞെന്നും
ഉടനെ അയക്കണമെന്നും
അത് രണ്ടായാല്‍
പണം നഷ്ടപ്പെടാതെ
ലഭിച്ചുവെന്നും വ്യാഖ്യാനം

എന്തോ അവളും ഒരു
മിസ്‌ കോളെ അടിക്കാറുള്ളൂ...
സമയമില്ലാഞ്ഞിട്ടോ അതോ
എന്തിനാന്നു വിചാരിച്ചിട്ടോ .......



അനസ് അബ്ദുള്‍ഹക്കീം
Featured in 16 - 04 - 09 on Koottam