
ഇതൊരു എളിയ ശ്രമം ആണ് ... ഒരു പ്രവാസിക്ക് വീടിനും വീട്ടുകാരോടും ഉള്ള മനോഭാവവും വീട്ടുകാര്‍ക്ക് അവനോടുള്ള മനോഭാവവും ആണ് ഞാന്‍ വിഷയമാക്കാന്‍ ശ്രമിച്ചിട്ടുള്ളത് ....തെറ്റുകള്‍ തിരുത്തി തരണം ..
ഞാന്‍ പറഞ്ഞു ......
ഒരു മിസ് കോള്‍ ചെയ്‌താല്‍
നീയറിയണം
എനിക്കിവിടെ സുഖമെന്ന് ,
രണ്ടായാല്‍ ....
എന്തോ ഒരു ചെറിയ അസുഖമെന്നും
എത്ര വയ്യെങ്കിലും
ഞാനൊരു മിസ് കോളെ ചെയ്യൂ ....
എന്തിനാ വെറുതെ ....
അവളും ഒരു മിസ് കോള്‍
കണക്കു എന്നോട് പറഞ്ഞു ...
ഒരു മിസ് കോളില്‍
ഞാന്‍ അയച്ച പൈസ കഴിഞ്ഞെന്നും
ഉടനെ അയക്കണമെന്നും
അത് രണ്ടായാല്‍
പണം നഷ്ടപ്പെടാതെ
ലഭിച്ചുവെന്നും വ്യാഖ്യാനം
എന്തോ അവളും ഒരു
മിസ് കോളെ അടിക്കാറുള്ളൂ...
സമയമില്ലാഞ്ഞിട്ടോ അതോ
എന്തിനാന്നു വിചാരിച്ചിട്ടോ .......
അനസ് അബ്ദുള്‍ഹക്കീം
Featured in 16 - 04 - 09 on Koottam
3 comments:
:)...
Very happy to see you with the old poet's style...
:)..........
Thanks jaf,
ur comments made me really happy..
I love our OLD HAPPY DAYS...
Njaanoru commente idunnullu...
Post a Comment